Total Pageviews

Thursday 6 June 2013

മാതൃരോദനം

വാത്സല്യമേകി വളർത്തിയോരെൻമകൻ, 
വളർന്നപ്പോഴെന്തേ മറന്നു എന്നെ .

ജനിച്ചപ്പോൾ അവനുടെ ശോഭ കണ്ടെൻ മുഖം 
സന്തോഷത്താൽ ഉദിച്ചൊരു നക്ഷത്ര തുല്യമായി .

അവനുടെ ആദ്യ രോദനം കേട്ടെൻ
കണ്ണുകൾ അറിയാതെ നിറഞ്ഞോഴുകി .

ആദ്യത്തെ ചുവടവൻ നിലത്തുറപ്പിച്ചപ്പോൾ
അവനേകും ആമോദത്താൽ മനം കുളിർത്തു .

"അമ്മേ" എന്ന് ആദ്യമായി വിളിച്ചോരാനിമിഷം
ഇന്നും എൻ ഓർമമയിൽ മറയാതെ നിൽകുന്നു.

രണ്ടക്ഷരം മാത്രം ഉള്ളോരീ പദത്തിനു
ഇത്രയും സന്തോഷം നൽകുവാൻ ആകുമോ?

അവനുടെ വികൃതികൾ സുകൃതമായെന്നുള്ളിൽ
അവനുടെ ചിന്തകൾ ചിത്തം നിറച്ചു എൻ.

വർഷങ്ങൾ മായുന്നതൊന്നും അറിയാതെ
വാത്സല്യമേകി വളർത്തി എൻ ഉണ്ണിയെ.

ബാല്യം കടന്നവൻ കൗമാരമെത്തി 
കുമാരിയ്ക്കായി അവൻ എന്നെ ത്യജിച്ചു. 

സൗന്ദര്യധാമമാം അവളേയും ത്യജിചു പിന്നെ
സ്വഭോതമില്ലാതവൻ മദ്യത്തിനിരയായി .

അവനായി മാത്രം തുടിക്കുന്നോരീ ഹൃദയം 
സ്മരിക്കാത്തതെന്തേ അവനൊരു മാത്രയെങ്കിലും.

മാതൃത്വത്തിൻ വിലയറിയാത്തൊരുവനും 
മാതാവിനർഹനല്ലന്നതു ലോകസത്യം .

ഉണ്ണിയുടെ ജനനത്തിനായി കരഞ്ഞോരിമാതാവു 
ഉണ്ണിയുടെ മരണത്തിലും കരഞ്ഞിടുന്നു ഇന്ന് .

മനസ്സിൻ പ്രകാശമായ് നിന്നവൻ തന്നെ 
മനസ്സിനെ ഇരുളാൽ വീർപ്പുമുട്ടികുന്നു ഈ നിമിഷം .

ഇത്രയും അധികം അനുഭവിചീടുവാൻ ഞാൻ
ചെയ്തൊരീ  പാപമേതെന്നു ചൊല്ലീശ്വരാ ?

സ്നേഹത്തിൽ വളർത്തിയൊരുണ്ണിയെ
തട്ടിപറിച്ചതെന്തേ നീ ?

ഞാനേകിയ സ്നേഹത്തിൻ പോരായ്‌മയാലാണോ  അതോ മറ്റുള്ളവർ ചൊല്ലിടും പോൽ മുൻ ജന്മപാപമോ തബുരാനേ?

11 comments:

  1. ആദ്യത്തെ പോസ്റ്റിനെക്കാള്‍ അക്ഷരത്തെറ്റുകള്‍ കുറഞ്ഞിരിയ്ക്കുന്നു എന്ന് കാണുന്നതില്‍ സന്തോഷമുണ്ട്.
    ഇനിയും എഴുതുക

    ആശംസകള്‍

    ReplyDelete
  2. അക്ഷരത്തെറ്റുകള്‍ കുറയ്ക്കുകയും ചില വാക്കുകള്‍ ഒരുമിച്ചെഴുതുകയും ഒക്കെ ചെയ്‌താല്‍ കുറച്ചു കൂടി നന്നായേനെ.. ആശയം ഇഷ്ടമായി. :)

    ReplyDelete
  3. നല്ല ആശയം,ഭാഷയെ കുറിച് അജിതേട്ടനും സന്ഗിയും പറഞ്ഞല്ലോ..ആശംസകള്‍...

    ReplyDelete
  4. കൊള്ളാട്ടോ

    അസ്രൂസാശംസകള്‍
    http://asrusworld.blogspot.in/

    ReplyDelete
  5. ആശംസകള്‍..

    ReplyDelete