Total Pageviews

Sunday, 21 January 2018

വിരഹം

വിരഹം അതെന്തെന്നു,
ഞാന്‍ മാത്രം അറിയുന്നു
നീ എന്‍ അരികിലില്ലെങ്കില്‍.
നേരോ നോവോ
എന്നുളളിലെ നൊമ്പരം
അലിയാതെ തളം കെട്ടി നിന്നു.
നീ എന്‍ അരികിലില്ലെങ്കില്‍.

പ്രേമത്തിന്‍ ജ്വാലകള്‍
ആളിപ്പടരുമ്പോള്‍
ബന്ധങ്ങള്‍ പോലും
നെടുവീര്‍പ്പായ് മാറി.
അകലുന്ന നിന്‍ സ്വരം,
നെഞ്ചോടു ചേര്‍ത്തു ഞാന്‍
ഓര്‍മ്മയാം ചരടിനാല്‍
ചേര്‍ത്തു പിടിച്ചു.

വര്‍ണങ്ങളെറെയെന്‍
ചിന്തയില്‍ ചാലിച്ചു
പുഞ്ചിരി തൂകി
നീ മറഞ്ഞു പോയി.
അറിയുന്നുവോ നീ,
എന്‍ ദുഃഖ ഭാരം
അകലേക്ക്‌ പോകുമ്പോള്‍
ഉള്ളിലെ ശീതം.

എകാന്തതയാല്‍
വരിഞ്ഞുമുറുക്കുന്നു
മമഹൃദയം പോലും
അന്യമെന്ന പോലെ.
വേദനയെങ്കിലും
വീണ്ടും സ്നേഹിക്കും
വിരഹത്തിന്‍ കാഠിന്യം
അaറിയാത്ത പോലെ.