Total Pageviews

Wednesday 28 January 2015

മേഘമാളിക



"വികാരവിചാരങ്ങളെ മുള്‍മുനയില്‍ എക്കാലത്തും നിര്‍ത്തി ത്രസിപ്പിച്ചവയാണ് പൈശാചിക ചിന്തകള്‍.
മുത്തശ്ശിക്കഥകളിലും സുഹൃത്ത് വലയങ്ങളില്‍ നിന്നും നേടുന്ന അവ്യക്തമായ ധാരണാശകലങ്ങള്‍ തങ്ങളുടെ ഭാവനയ്ക്കനുസരിച്ച് കുരുന്നുമനസ്സുകള്‍ വേരുറച്ച വിശ്വാസങ്ങളായി മെനഞ്ഞെടുക്കുന്നു. അവയില്‍ വിശ്വാസമില്ല എന്ന് ഉറക്കെ വിളിച്ചു പറയുമ്പോഴും ഉള്ളിലെ ഭയം സംശയ രൂപത്തില്‍ അവിടെ തന്നെ ഉറച്ചു പോകുന്നു. ശാസ്ത്രവും വിജ്ഞാനവും പനപോലെ വികസിയ്ക്കുമ്പോഴും മനുഷ്യന് മനസ്സിലാക്കാന്‍ കഴിയാതെ പോയ ദുര്‍മന്ത്രവാദത്തിന്‍റെയും  ആഭിചാരപ്രയോഗങ്ങളുടെയും, പ്രകൃതിശക്തികളെ പോലും നിയന്ത്രിക്കാന്‍ കഴിവുള്ള  പ്രേതാത്മാക്കളുടെയും വിശ്വാസ പ്രമാണങ്ങള്‍ അവനില്‍ കൂടുതല്‍ കൂടുതല്‍ ആഴത്തില്‍ ഊറിയിറങ്ങുന്നു.
കുട്ടിക്കാലത്ത് കേട്ട യക്ഷിക്കഥകളും, യവ്വനത്തില്‍ വായിച്ചുകൂട്ടിയ പുസ്തകങ്ങള്‍ പറയാന്‍ ശ്രമിച്ചതും തീര്‍ത്തും അസംബന്ധമാണെന്ന് മനുഷ്യന്‍റെ  ബോധമനസ്സ് പല ആവര്‍ത്തി സ്ഥിതീകരിക്കാന്‍ ശ്രമിയ്ക്കുമ്പോഴും ഏകാന്തതയിലും ഇരുണ്ട ഇടാനാഴിയിലും അവന്‍റെ കണ്ണുകള്‍ ഭയപ്പെടുത്താവുന്ന നിഴലുകളെ തേടി അലയുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള, കേട്ടുകേള്‍വി മാത്രമുള്ള, പ്രേതാത്മാക്കളും അവയുടെ വിശ്വാസങ്ങളും ആണോ സത്യം........ അതോ നൂതന പ്രമാണങ്ങളും, തെളിയിക്കാന്‍ കഴിഞ്ഞാല്‍ മാത്രം വിശ്വസിക്കുക എന്ന തത്വമാണോ സത്യം? 
ഈ ചോദ്യത്തിനു  ഉത്തരം തേടിയുള്ള മനുഷ്യന്‍റെ യാത്രയില്‍ നമുക്കും കൂടാം.........