Total Pageviews

Tuesday 30 July 2013

ഒരു സ്ട്രോബെറി സമ്മാനിച്ച തിരിച്ചറിവ്

                                                യാത്രകൾ നമ്മുക്ക്  പലപ്പോഴും  മറക്കാനാവാത്ത  ഓർമ്മ കുറിപ്പുകലാണ്.   അത്തരത്തിൽ ഒരു യാത്രയാണ് ഈ  വിവരണത്തി ന്‍റെയും അടിസ്ഥാനം .


                       മൂന്നാറും, പൊൻമുടിയും, വാകമണ്ണിലേയ്കും എന്ന പോലെ ഒരു യാത്ര കൂടി.അതായിരുന്നു   മലായ്ശ്യയിലെ ജെന്ടിംഗ്  ഹൈലാണ്ട്സിലേയ്ക്ക്  യാത്ര തിരിയ്ക്കുമ്പോൾ എന്‍റെ  മനസ്സിലേയ്ക്ക്  കടന്നു വന്ന ചിന്ത.


                 നിത്യവും പെയ്യുന്ന മഴകൾക്കിടയിലും അനുഭവപ്പെടുന്ന ചൂടിൽ നിന്നും ഒരു മുക്തി. വാചാലമായ സുഹൃത്തുക്കളുടെ മറ്റു യാത്രാ വിവരണങ്ങളും , വാക്കുകൾക്കിടയിൽ ഒളിഞ്ഞു കിടന്ന തമാശകളും , ലഘു ഭക്ഷണങ്ങളും ഒക്കെ നിറഞ്ഞ നമ്മുടെ മലക്കയറ്റം വളരെ രസകരമായിരുന്നു . ഉയരങ്ങളിലേക്കു പോകുമ്പോൾ അനുഭവപ്പെടുന്ന തണുപ്പും, കാറിന്‍റെ ജനാലകളിൽ തിങ്ങിക്കൂടുന്ന മഞ്ഞുത്തുള്ളികളും ഞങ്ങളുടെ ഉന്മേഷത്തിനു ആക്കം കൂട്ടി.



                     കടും പച്ച നിറത്തിൽ നിറഞ്ഞു നിൽകുന്ന പ്രകൃതിയും,തഴച്ചു വളരുന്ന വൃക്ഷലതാദികളും,അവയ്ക്ക് അലങ്കാരമായി ഇടക്കിടെ കാണുന്ന കാട്ടുപുഷ്പങ്ങളും, അവിടത്തേ ഭൂമിയുടെ  ഫലഭൂവിഷ്ടത കൊട്ടിഘോഷിച്ചു. നല്ല റോഡുകൾ യാത്ര സുഖകരമാക്കുമ്പോഴും , പെട്ടന്നുള്ള വളവും തിരിവുകളും എന്നിലുള്ള യാത്രികയെ ഭയപ്പെടുത്താതിരുന്നില്ല .  അങ്ങനെ കണ്ണുകളെ ത്രസിപ്പിക്കുന്ന വഴിയോര കാഴ്ച്ചകളും കണ്ട് നീങ്ങുമ്പോൾ വഴിയരികിൽ ജെന്റിംഗ് സ്ട്രോബെറി ഫാം എന്ന ഒരു ബോർഡ് കണ്ടു.






               കടകളിലും ,തീൻ മേശകളിലും , ഭക്ഷ്യ അലങ്കാരമായി  മാത്രം കണ്ടിട്ടുള്ള സ്ട്രോബെറിയെ അതിന്‍റെ തനതായ രൂപത്തിൽ കാണാനായുള്ള ജിജ്ഞാസ നമുക്കെല്ലാവര്‍ക്കുള്ളിലും വളര്‍ന്നു . മുട്ടോളം വരുന്ന കുറ്റിച്ചെടിയിലോ അല്ലെങ്കില്‍ പടർന്നു പന്തലിച്ച ഒരു വള്ളിയിലോ ആയിരിക്കാം ഇത് ഉണ്ടാവുക എന്നുള്ള മുൻ ധാരണയുമായാണ് ഞാൻ ആ തോട്ടത്തിലേക്ക് കയറിയത്.     



                      അവിടെ കണ്ട കാഴ്ച എന്നെ അത്ഭുതപ്പെടുത്തി. ഒരു കൈ കുമ്പിളിൽ ഒതുക്കി നിർത്താവുന്ന കുഞ്ഞു ചെടികൾ. അവയിലാണ് അതിലും എത്രയോ അധികo ഭാരമുള്ള ഈ സ്ട്രോബെറി ഉണ്ടായിരിക്കുന്നത്. വരി വരിയായി നാട്ടു പിടിപ്പിച്ചിരിക്കുന്ന സ്ട്രോബെറി നിരകൾ തീർച്ചയായും കണ്ണുകൾക്ക്‌ കുളിർമയേകുന്ന ദൃശ്യം തന്നെയായിരുന്നു.

  
                       
              
                                              സന്ദർശകർക്ക് സ്വന്തമായി സ്ട്രോബെറി പറിയ്ക്കാനും അത് തൂക്കി നോക്കി അതിന്‍റെ  വില നൽകി സ്വന്തമാകാനുമുള്ള അവസരം അവിടെ ലഭ്യമായിരുന്നു. പ്രതീക്ഷിക്കാതെ കിട്ടിയ സൗഭാഗ്യമായതിനാൽ ആവാം,ധൃതിയിൽ നിരക്കൾകിടയിൽ പഴുത്ത സ്ട്രോബെറികൾക്കുള്ള അന്വേഷണമായി  പിന്നെ.


                                സ്വന്തമായി നട്ടുവളർത്തിയ ചെടിയിൽ നിന്നും  ഫലം  ലഭിയ്ക്കുമ്പോള്‍ അതിന്‍റെ  കർഷകനു  തോന്നുന്ന  സന്തോഷവും ഒരല്പ്പം  അഹംങ്കാരവും ഓരോ സ്ട്രോബെറി പറിച്ചേടുത്തപ്പോഴും എനിയ്കുo തോന്നി. അതിന്‍റെ വില നല്കി  സ്വന്തമാകിയപോഴേകും   കഴിയ്ക്കാനായ് വായിൽ വെള്ളമൂറി തുടങ്ങിയിരുന്നു. ഒറ്റയടിയ്ക്ക് ഞാനും എന്‍റെ കൂട്ടുകാരും ചേർന്നു അത് മുഴുവനും കഴിച്ചു തീർത്തു .

                     
                     ഇത്ര  നാളും കഴിച്ചിട്ടുള്ള സ്ട്രോബെറികളെക്കാളും കൂടുതൽ രുചിയും ജലാംശവും  അവിടെ കഴിച്ച സ്ട്രോബെറിയ്ക്ക്  ഉണ്ടായിരുന്നു. നേരിൽ കണ്ടു  , സ്പർശിച്ചു , പറിച്ചു  കഴിച്ചു  കഴിഞ്ഞപ്പോൾ എല്ലാവർക്കും അതിനെ കുറിച്ചു  കുടുതൽ അറിയാൻ തിടുക്കമായ്. നമ്മുക്ക് വഴിക്കാട്ടിയായ്  ഒപ്പമുണ്ടായിരുന്ന ഒരു എഷ്യൻ പയ്യനോടായ്‌ പിന്നേ നമ്മുടെ സംശയനിവാരണം .  ചോദ്യങ്ങക്കെല്ലാം  വ്യക്തമായ മറുപടി നൽകി പുറത്തേയ്ക്കുള്ള  വഴി വരെ ആ മനുഷ്യനും ഞങ്ങൾക്കൊപ്പം വന്നു .


      പൂർണ്ണ ത്രിപ്തിയോടും സന്തോഷത്തോടും കൂടി നന്ദി പറഞ്ഞു ഞങ്ങളും അവിടുന്നു  വിടവാങ്ങി . അയാളിൽ നിന്നും ലഭിച്ച  ഉത്തരങ്ങളിൽ എന്നെ ഏറേ അതിശയിപ്പിചതു  "ഒരു ചെടി വളർന്നു സ്ട്രോബെറി ഉണ്ടാവാൻ ഒരു വർഷം എടുക്കും" എന്ന തിരിച്ചറിവായിരുന്നു . ഞാൻ എത്രയോ എളുപ്പത്തിൽ പറിച്ചു ഭക്ഷിച്ച ഒരോ ചെറിയ സ്ട്രോബെറിയുടെയും പിന്നിൽ എത്രയോ ആളുകളുടെ ഒരു  വർഷത്തിലധികം അധ്വാനത്തിന്‍റെയും സമർപ്പണത്തിന്‍റെയും  കഥയുണ്ടായിരുന്നു. നാം അറിഞ്ഞും അറിയാതേയും നമ്മുടെ ദൈന്യംദിനം  ജീവിതത്തിലൂടെ സ്ട്രോബെറി പോലെ ചെറുതും വലുതുമായ എത്രയോ ഭഷണപദാർത്ഥങ്ങൾ കൈമറഞ്ഞു പോകുന്നു .    



                അവയെല്ലാം ലോകത്തിന്‍റെ  ഏതോ ദിശകളിൽ ഉള്ള ആളുകളുടെ സമയത്തിന്‍റെയും , കഠിനാധ്വാനത്തിന്‍റെയും , സ്വപ്നങ്ങലുടെയുമേല്ലാം ഫലമല്ലേ? ഇവയെല്ലാം എത്ര നിസ്സാരമായ് നാം വാങ്ങി, ഉപയോഗിയ്‌ക്കാതേ നശിപ്പിച്ചു കളയുന്നു . അറിയാതെ ചെയ്തു പോകുന്ന തെറ്റുകളിൽ ഒന്നല്ലേ ഇതും????
ജെന്റിംഗ്  മല ഇറങ്ങുമ്പോള്‍ ആ തണുത്ത കാലാവസ്ഥയിലും ഈ തിരിച്ചറിവ് എന്നേ വാരിപുനർന്നു ചൂടേകി എന്‍റെ ഉള്ളില്‍ മാറ്റത്തിന്‍റെ  ഒരു പുതിയ അദ്യായം തുറക്കുകയായിരുന്നു .

"മൂല്യം" എന്ന വാക്കിന്‍റെ യഥാർത്ഥ അർത്ഥം ഞാൻ മനസ്സില്ലാക്കി . അത് ധനത്താൽ മാത്രമാലല്ല അളകേണ്ടത് . അതിന്‍റെ മതിപ്പ് അതിലും എത്രയോ ആഴതില്ലാണ്???