Total Pageviews

Monday 10 June 2013

I miss you

" I miss you " ഇത് എങ്ങനേ  മലയാളത്തിൽ പറയും . കുറേ തവണ ഞാൻ പലരോടും ചോദിച്ചു . പക്ഷേ നല്ലൊരു ഉത്തരം കിട്ടിയില്ല .എന്താ  മലയാളത്തിൽ നമ്മൾ ആരെയും മിസ്സിയാറില്ലേ ?
നിങ്ങൾ ആരേയെങ്ങിലും  മലയാളത്തിൽ മിസ്സിയുന്നുടെങ്കിൽ  പറയു , ഇത് എങ്ങനേ  പറയാം !!!

32 comments:

  1. മലയാളത്തില്‍ ആരും ആരെയും മിസ്സ്‌ ചെയ്യാറില്ല...............

    ReplyDelete
  2. ഞാൻ അധികവും മലയാളത്തിൽ ആണ് അവളെ മിസ്‌ ചെയ്യാറുള്ളത് ..

    ReplyDelete
  3. ഞാന്‍ നിന്നെ വല്ലാതെ ഓര്‍ക്കുന്നു
    നിന്നെ നഷ്ട്ടമാകാതിരിക്കാന്‍ ഞാന്‍ ഓര്‍ത്ത് കൊണ്ടിരിക്കുന്നു
    :)


    അസ്രൂസാശംസകള്‍
    http://asrusworld.blogspot.in/

    ReplyDelete
    Replies
    1. I am thinking of u a lot
      I am thinking of u a lot because i dont want to lose u ... thats what ur words means

      Delete

  4. അതിപ്പോ........... 'നിന്റെ അഭാവം നൊമ്പരപ്പെടുത്തുന്നു' എന്നോ
    നിന്റെ അസാന്നിദ്ധ്യം ഞാൻ അറിയുന്നു എന്നൊക്കെയോ പറയാം .. പക്ഷെ അതൊക്കെ കുറച്ച് മെക്കാനിക്കൽ ആയി പോകും അതോണ്ട് ... തുടർന്നും I Miss You എന്ന് തന്നെ പറഞ്ഞോ ട്ടോ

    ReplyDelete
  5. എന്നോടും ആരും ഇത് പറായാത്തതിനാൽ ഞാൻ അതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല :p

    ReplyDelete
  6. ഞാന്‍ (I) കുമാരി(miss) നീ (you)

    ReplyDelete
  7. നീ കൂടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നുന്നു..
    നിന്‍റെ അഭാവം/കുറവ് ഞാനറിയുന്നു..

    എന്നൊക്കെ പറയാം. പിന്നെ കുറച്ചെളുപ്പവും സുഖവും I miss you എന്ന് അത് പറഞ്ഞാല്‍ അറിയുന്നവരോടും പറഞ്ഞാല്‍ മനസ്സിലാക്കുന്നവരോടും പറഞ്ഞാല്‍ നന്നായിരിക്കും.

    ReplyDelete
  8. ഫീലിങ്ങ്സ്‌ ചുരുക്കി സ്ട്രെയിറ്റ് ആയി എക്സ്പ്രസ്‌ ചെയ്യാന്‍ ആംഗലേയത്തിനുള്ള ശക്തി ഒന്ന് വേറെ തന്നെ.

    മലയാളത്തില്‍പ്പറയാന്‍ തോന്നിയാല്‍ പദാനുപദ തര്‍ജ്ജമ ശരിയാവുമോ എന്തോ.?? ആള് (അവള്‍) പിരിയാന്‍ ഇറങ്ങുന്ന സമയം ആണെങ്കില്‍ " ഇനി നീയടുത്തില്ലാത്ത നാളുകള്‍ വരുന്നു " എന്ന് പറഞ്ഞുകൂടെ?

    ഇനി കുറച്ചു ദിവസം കഴിഞ്ഞു ചാറ്റിലോ ഫോണിലോ വന്നാല്‍ അവിടെയും മലയാളം വേണമെങ്കില്‍ "നീയില്ല/താനില്ല എന്നരികെ" എന്ന് രണ്ടു വാക്കില്‍ പറഞ്ഞാല്‍ അതിന്റെ ഫീല്‍ വരില്ലേ?????

    പദാനുപദം അല്ല . ക്ഷമിക്കണം!!!

    ReplyDelete
    Replies
    1. Hmmm....try little more accuracy !!!

      Delete
    2. നീയകലുന്നത് ഞാനറിയുന്നു, ഞാന്‍ നിന്നെപ്പിരിഞ്ഞിരിക്കുന്നു, നീയെന്നെ പിരിയുന്നു, ഞാന്‍ നിന്നെ പിരിയുന്നു, എന്നില്‍ നിന്ന് താന്‍ അകന്നു പോകുന്നു, എനിക്കിനി നീയില്ല
      എന്നതില്‍ ഏതെങ്കിലും ആയാലോ .......:)

      Delete
  9. മിസ്സ് യൂടാ.....
    മിസ്സ് യൂടീ.....

    തീര്‍ന്നില്ലേ പ്രശ്നം!!!

    ReplyDelete
  10. നിന്റെ ഒരു വിവരവുമില്ലല്ലോ !

    ReplyDelete
  11. nee aduthundaayirunengil... (I wish you were here ennum paranjondu varallu chechi!)

    ReplyDelete
    Replies
    1. lol.... u said it right my friend ....thats my reply ...:)

      Delete
  12. ninte asanidhyam, enne vallathe allattunnu

    ReplyDelete
    Replies
    1. your absence is disturbing me .... that's the meaning of ur sentence .

      Delete
  13. "I miss you"means "I miss your presence". itharam sahacharyngalil malayalathil artham nokkiyalla prayogikkendathu.

    ReplyDelete
  14. arikil neeyundayirinnenkil oru maathra veruthe ninachu poyi..........

    ReplyDelete
  15. ഞാൻ നിന്റെ അഭാവം അറിയുന്നു..;)

    ReplyDelete
    Replies
    1. i can feel your absence ... thats the translation of ur sentence ...

      Delete
  16. Njan Ninte abhavathil neerunnu!

    ReplyDelete
  17. നാടോടി സംസ്കാരത്തിന്റെ ഈടുവെപ്പുകൾ ഇല്ലാതിരുന്ന മലയാളിക്ക് ഈയടുത്ത കാലം വരെ ആരുടേയും അസാന്നിദ്ധ്യം അനുഭവപ്പെട്ടിരുന്നില്ല. വീട്ടുകാരും കുടുംബക്കാരും അങ്ങനെയങ്ങനെ. മലയാളിയുടെ ഗ്രാമ ജീവിതത്തിന്റെ ദൈനംദിന മടുപ്പുകളിൽ അവന്റെ ഇഷ്ടക്കാരും ബന്ധുക്കളും എല്ലാം കൈയെത്തുന്നിടത്തുണ്ടായിരുന്നു. എന്നാൽ ഗ്രാമജീവിതത്തിന്റെ കെട്ടുപാടുകളിൽ നിന്നും മലയാളി നഗര ജീവിതത്തിലേക്കും വിദേശങ്ങളിലേക്കും ചേക്കേറിയതോടെ കാണാതിരിക്കുക എന്ന സങ്കടത്തെ വിവക്ഷിക്കാൻ മലയാളത്തിൽ സമർഥമായ പദങ്ങൾ ഉണ്ടായിരുന്നില്ല. കാരണം ഭാഷയുടെ രൂപപ്പെടലിൽ അത്തരമൊരു അവസ്ഥ ഇല്ലാതിരുന്നതു തന്നെ കാരണം. ആ അവസ്ഥക്ക് പകരം വെക്കാൻ മലയാളി കണ്ടെത്തിയ പദമാണ​‍് ഐ മിസ്സ് യു എന്നത്. നീലക്കടലിനോടും വൻകരകളോടും മല്ലിട്ട് സാഹസിക ജീവിതം നയിച്ച ഇംഗ്ളീഷുകാരന്റെ പദസമ്പത്ത് നാം കടമെടുത്തതിന​‍് മറ്റ് അർഥങ്ങൾ ഒന്നും തന്നെയില്ല തന്നെ. ഒപ്പം മലയാള ഭാഷയുടെ പദ ദാരിദ്ര്യം ഈ അവസരത്തിൽ നമുക്ക് കൂട്ടി വായിക്കാം. അത് ശ്രേഷ്ഠഭാഷയായി മാറിയെങ്കിലും.

    ReplyDelete