Total Pageviews

Sunday 17 April 2016

പ്ലാസ്റ്റിക്‌ യുഗം

മനുഷ്യ രാശിയുടെ ആരംഭം മുതല്‍കേ ചരിത്രശാസ്ത്രജ്ഞര്‍ ഓരോ കാലഘട്ടത്തേയും  അതാത് കാലഘട്ടത്തിലുള്ള ആളുകള്‍ ഏറ്റവും അധികം ഉപയോഗിച്ചു വന്ന വസ്തുവിനെ അധിഷ്ടിതമാക്കിയാണ്  നാമകരണം ചെയ്ത്തിരുന്നത്.  അങ്ങനേ ശിലായുഗവും, വെങ്കലയുഗവും,  ഇരുബ്‌യുഗവും ചരിത്രത്തിന്‍റെ ഭാഗമായ്. ഇങ്ങനേയെങ്കില്‍ നമ്മുടെ ഈ യുഗത്തിന് പല വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ എന്താകും പേര്? തീര്‍ച്ചയായും "പ്ലാസ്റ്റിക്‌ യുഗം" തന്നെ. സംശയമില്ല!!!

1869ല്‍ ആനകൊ‍ബിന് പകരമായ് ബില്ലയാര്‍ട്ട്സ്- പന്ത്  ഉണ്ടാക്കാന്‍ മറ്റൊരു വസ്തു ആവശ്യമായ്  വന്നപോഴാണ് പ്ലാസ്റ്റിക്കിന്‍റെ ജനനം ഉണ്ടായത്. "മൃദുവായ, എളുപ്പത്തിൽ രൂപപ്പെടുത്താനാകുന്ന” എന്നു അര്‍ത്ഥം വരുന്ന ഗ്രീക്ക്  "പ്ലാസ്ടികോസ്" എന്ന പദത്തില്‍ നിന്നും പ്ലാസ്റ്റിക്‌ എന്ന നാമവും ഇതിനു നല്‍കി.

സ്വന്തം  ഗുണമേന്മകള്‍ കാട്ടി  ബില്ലയാര്‍ട്ട്സ്- പന്തില്‍ നിന്നും മറ്റു പല രൂപങ്ങളിലും ഭാവങ്ങളിലും അത് നമ്മുടെ ദൈന്യംദിന ജീവിതത്തില്‍ പ്രവേശിച്ചു. നിശബ്ദമായ് അത് ഓരോ മേഘലകളിലേയ്കും നുഴഞ്ഞു കയറുബോഴും,  പാവം മനുഷ്യന്‍ അവന്‍ സൃഷ്ടിച്ചത് ഭാവിയിലേ അവന്‍റെ  ഏറ്റവും വലിയ ശത്രുവിനെ തന്നെയാണെന്ന്  മാത്രം അറിഞ്ഞില്ല. വളരേ ചുരുങ്ങിയ കാലയളവില്‍ തന്നെ പ്ലാസ്റ്റിക്‌ നമ്മുടെ ജീവിതത്തില്‍ ഒഴിച്ചുക്കുടാന്‍ കഴിയാത്ത ഒരു ഘടകമായി മാറി.

നമ്മളും നമ്മുടെ കുഞ്ഞുമക്കളും കഴിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ സുക്ഷിച്ചു വയ്ക്കുകയും, പിന്നീട്  അത് കഴിയ്ക്കാന്‍  ഉപയോഗികുകയും ചെയ്യുന്ന പാത്രങ്ങളില്‍ തുടങ്ങി  ധരിക്കുന്ന പാദരക്ഷകള്‍ വരെ, വെള്ളം കുടിയ്ക്കാനും, കൊണ്ട് പോകാനും ഉപയോഗിക്കുന്ന കുപ്പികള്‍ തുടങ്ങി വിപണിയില്‍ പല വസ്തുകളും  സുക്ഷികാനും  അവ കൊണ്ട് നടക്കാനും ഉപയോഗിക്കുന്ന ഷോപ്പിംഗ്‌ കവറുകള്‍ വരെ ഇതിനു ഉദാഹരണമാണ്. 

പ്ലാസ്‌റ്റിക്കില്‍ അടങ്ങിയിരിക്കുന്ന ഫെനോള്‍, ഫെലേറ്റ്‌സും, ബിസ്‌ഫെനോളും  സ്‌ത്രീകളില്‍ വന്ധ്യത,   കുഞ്ഞുങ്ങളില്‍ ജന്മനാ ഉണ്ടാകുന്ന വൈകല്യങ്ങള്‍, പുരുഷന്‍മാരില്‍ പ്രോസ്‌റ്റേറ്റ്‌ ഗ്രന്ഥിയുടെ വലുപ്പം കൂട്ടല്‍, ബീജങ്ങളുടെ എണ്ണത്തില്‍ കുറവുവരുത്തല്‍ എന്നിവയ്‌uക്ക് കാരണമാകുന്നു. ഫെനോള്‍ കാന്‍സറിനും കാരണമാകുന്നു.               

മനുഷ്യനെ മാത്രമല്ല പ്രകൃതിയെയും പ്ലാസ്റ്റിക്‌ ഇന്ന് നശിപ്പിക്കുകയാണ്.   പ്രകൃതിയിലേക്ക്  അലക്ഷ്യമായി  വലിച്ചെറിയപ്പെടുന്ന  പ്ലാസ്റ്റിക്‌ വസ്ത്തുകള്‍ മണ്ണിന്‍റെ സ്വാഭാവികമായ ഭൗതിക, രാസ, ജൈവപ്രവര്‍ത്തനങ്ങളെ  പ്രതികൂലമായി ബാധിക്കുന്നു.  പ്ലാസ്‌റ്റിക്‌ കത്തിക്കുമ്പോള്‍ ഡയോക്‌സിന്‍ എന്ന മാരക വിഷo പുകയിലുടെ അന്തരീക്ഷത്തില്‍ കലര്‍ന്ന് 
മനുഷ്യനേയും മറ്റ്‌ ജീവജാലങ്ങളെയും അപകടത്തിലാക്കുന്നു. 

മൃഗങ്ങളുടെ കൊഴുപ്പില്‍ അടിഞ്ഞുകൂടിപ്ലാസ്റ്റിക്‌ന്‍റെ അംശങ്ങള്‍  അവയുടെ മാംസവും  പാലും  ഉപയോഗിക്കുന്നവരുടെ ശരീരത്തിലേക്ക്  കടന്ന് കാന്‍സര്‍, ഞരമ്പു രോഗങ്ങള്‍, പ്രത്യുത്‌പാദന പ്രശ്‌നങ്ങള്‍  എന്നിവ ഉണ്ടാക്കുന്നു.

നമ്മുടെ സുഹുര്‍ത്തായി നടിച്ചു, നമ്മുക്കൊപ്പം നിന്നു, നമ്മുടെ വംശത്തേയും,  സഹജീവികളെയും എന്തിനു നാം ജീവിക്കുന്ന ഈ പ്രകൃതിയേ പോലും ഉന്‍മൂല നാശം ചെയ്യാന്‍ തുനിഞ്ഞിറങ്ങിയ   ഈ ശത്രുവിനെ നാം ഇനിയും സഹികണോ? നമ്മുടെ കുരുന്നു മക്കളെയും  അറിഞ്ഞു കൊണ്ട് ഇത്തരo ആരോഗ്യ പ്രശ്ങ്ങള്‍ക്ക് വിട്ടുകൊടുക്കണോ? ഭൂമിയും അതിലെ  ജീവനുകളെയും പ്ലാസ്റ്റിക്‌ന് കുരുതികൊടുക്കണോ?

വര്‍ജ്ജിയ്കാം നമ്മുക്കിന്നു തന്നെ പ്ലാസ്റ്റിക്‌നെ കഴിയുവോളം ......നല്ലൊരു നാളെയ്കായി! എഴുതപ്പെടട്ടെ ഈ യുഗം ചരിത്രത്തിന്‍റെ താളുകളില്‍ പ്ലാസ്റ്റിക്‌ യുഗം എന്നല്ലാതെ ....മറ്റൊരു പേരില്‍!!!!