Total Pageviews

Wednesday 1 March 2017

മഴ


വിരള്‍ത്തുമ്പിലൂടെ ഊറിയിറങ്ങും മഴത്തുള്ളികളെ,
നിങ്ങളറിയുന്നുവോ നിങ്ങളേക്കും ശീതത്തിനാഴം.

ഓരോ തവണയും നീയരുകിലെത്തുമ്പോള്‍ വര്‍ഷമേ,
നികാണുന്നുവോ ഉള്ളില്‍ തളിര്‍ക്കും ഉല്ലാസത്തിന്‍മൊട്ടുകള്‍.

വിരസമായി കടന്നിടെണ്ട രാവുകള്‍ക്കെത്രയോ നിറമേകി,
സ്വപ്നത്തില്‍ ചാലിച്ച് കുളിരാല്‍ ബന്ധിച്ചു നിന്‍ തെന്നല്‍.

അകലത്തു നില്‍ക്കും ആരെയും അരികത്തേയ്ക്ക്കനയ്ക്കാന്‍
ഭുമിയില്‍ അലിഞ്ഞു അതിന്‍ ഗന്ധവും സ്വന്തമാക്കി,
അരികത്തണയും ഓരോ മനസ്സിലും ആയിരം ഓര്‍മ്മകളുണര്‍ത്തി,
ആര്‍ദ്രമാക്കി മാത്രം മടങ്ങുന്നു പെയ്തൊഴിഞ്ഞ മഴയായി നീ.