Total Pageviews

Wednesday 5 June 2013

ആദ്യാനുരാഗം


ആദ്യമായി കേട്ടതത്ത്രയും നിൻ സ്വരങ്ങൾ 
ആദ്യമായി മൂളിയതോ നിൻ പദങ്ങൾ

ആദ്യത്തെ അനുരാഗം നീതന്നെയല്ലോ
പിന്നെ നിന്നെ മറകുന്നതെങ്ങനേ ഞാൻ .

കളിച്ചതും വളർന്നതും നിൻ ഒപ്പമല്ലേ 
പഠിച്ചതെല്ലാം അറിഞ്ഞതും നിന്നിലുടെയല്ലേ

കണ്ടതെല്ലാം മിണ്ടിയത്‌ നീ വഴിയല്ലേ
കേട്ടതെല്ലാം പറഞ്ഞതും നിൻ അരികിലല്ലേ ?

നീയില്ലെങ്കിൽ എത്ര ശുന്യം ഓരോ ദിനവും 
നീയില്ലെ ങ്കിൽ പിന്നെന്തു രസം എൻ ചിന്തകൾക്ക് .
അപുർണ്ണമായ് നിന്നിടും വാചാലമാമെൻ മൊഴികൾ

നീ എന്നിൽ നിന്നും അകന്നുവെങ്കിൽ ഈ നിമിഷം .

എത്രമേൽ സ്നേഹിക്കുന്നു നിന്നെ ഞാനെന്നു

കഴിയുന്നില്ല പകർത്തുവാൻ ഈ വരികളിൽ എനിയ്ക്കു .
എങ്കിലും തിരിച്ചറിയുക ഞാൻ ഏറയായി സ്നേഹിച്ചത്

എൻ മാത്രഭാഷയാം മലയാളത്തെ മാത്രമെന്നത്........

22 comments:

  1. ആശംസകള്‍
    തുടര്‍ന്നും എഴുതുക..
    ബ്ലോഗിങ്ങ് ലോകത്ത്‌ സജീവമാവുക
    മറ്റു ബ്ലോഗുകള്‍ പ്രോത്സാഹിപ്പിക്കുക..

    (വേര്‍ഡ്‌ വെരിഫിക്കേഷന്‍ ഒഴിവാക്കിയാല്‍ നന്നായിരുന്നു.)

    ReplyDelete
  2. നല്ലകവിത. വേഡ്‌ വേരിഫികേഷൻ ഒഴിവാക്കൂ.. ബ്ലോഗിന്റെ അടിത്തറക്ക്‌ മെംബെർസ്സ്‌ ബാഡ്ജ്‌ ആഡ്‌ ചെയ്യൂ.. ആശംസകൾ..

    ReplyDelete
  3. നന്നായി തുടക്കം തന്നെ, അക്ഷരം ശ്രദ്ധിക്കണം. ആശംസകള്‍ ! വേര്‍ഡ്‌ വെരിഫിക്കേഷന്‍ ഒഴിവാക്കണം, അല്ലെങ്കില്‍ ആളുകള്‍ അഭിപ്രായം പറയാന്‍ മടിക്കും.

    ReplyDelete
  4. ഇനിയും എഴുതുക ...കൂടുത്തൽ നന്നാകാൻ എല്ലാ ആശംസകളും ...

    ReplyDelete
  5. ബൂലോഗത്തേയ്ക്ക് സ്വാഗതം
    വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ കണ്ടെത്തുക
    അകൃത്രിമമായ ഭാഷയില്‍ ആവിഷ്കരിയ്ക്കുക

    ആശംസകള്‍

    ReplyDelete
  6. കുട്ടി തമിഴ്നാട്ടുകാരുയാണോ? അല്ല, ഈ 'തന്നൈയല്ലോ, പിന്നൈ, നിന്നൈ' തുടങ്ങിയ പ്രയോഗങ്ങള്‍ കണ്ടു ചോദിച്ചതാ.

    ബ്ലോഗ്‌ മൊത്തത്തിലൊന്നു ചുറ്റിക്കറങ്ങിയ ശേഷം അഭിപ്രായം പറയാം. ആശംസകള്‍...

    ReplyDelete
    Replies
    1. pakka malayalee... but new to malayalam typing ...:) waiting for your comments

      Delete
  7. നല്ലകവിത

    ബൂലോഗത്തേയ്ക്ക് സ്വാഗതം
    വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ കണ്ടെത്തുക

    ReplyDelete
  8. ആസ്വദിച്ചു. അഭിനന്ദനങ്ങള്‍

    ReplyDelete
  9. കൊള്ളാംട്ടോ ..... :)



    അസ്രൂസാശംസകള്‍
    http://asrusworld.blogspot.in/

    ReplyDelete