Total Pageviews

Monday, 28 December 2015

കടങ്കഥ



കണ്ടവരെല്ലാം കൊതിച്ചിടും
കാണാന്‍ നീ ഒരു വെള്ളികിണ്ണം
കണ്ടാല്‍ കണ്ണുകള്‍ കുളിര്‍ന്നിടും
കണ്ണിമ വെട്ടാന്‍ മടിച്ചിടും
നിത്യവും തെളിഞ്ഞിടും നിനവേതോ
നിശയുടെ നിധിയാം നീയാരോ??

Thursday, 24 December 2015

ഉദയം




എത്രയോ രാവുകള്‍ കടന്നു പോയി
അതിലേറെ ഉദയങ്ങള്‍ കണ്ടു നമ്മള്‍.
എങ്കിലും അറിയാതേ നിനച്ചു പോകും
അതിലുള്ള തേജസും,
അതു നല്‍കും ഊര്‍ജസും,
ഓരോ ഉദയവും കാണും നേരം.



തമസ്സിനെ ഭേദിച്ച്, ഉഷസേകി ഉയരും,
അഗ്നിദേവന്‍റെ ശ്രേഷ്ടനാം പുത്രന്‍.
അറിയുന്നുവോ അതു വിതച്ചിടും,
നിദ്രയില്‍ അലസമാം ആറാടും
ഓരോ മൃതുലമാം മനസ്സിലും,
പുതുപ്രദിക്ഷകള്‍ എന്ന സത്യം.


ഗായത്രിമന്ത്രത്താല്‍ ലോകര്‍ പുകഴ്ത്തുമ്പോള്‍,
തങ്ങളുടെ ഭാഷയില്‍ കിളികളും സ്തുതിയ്ക്കുമ്പോള്‍,
രാവിന്‍റെ ദുഃഖത്തിനു വിരാമമേകി,
സമയതിന്‍ നീതിമാനാം കാവല്‍ഭടനായ്,
ഭൂമിതന്‍ ചക്രവാളത്തില്‍ ഉയരും,
സിന്ദൂര തിളകമല്ലോ അര്‍കന്‍.

ദൂരത്താകിലും നിത്യവും,
ധരിത്രിയില്‍ ജീവന്‍റെ തുടിപ്പിനെ,
തന്‍ ശക്തമാം കിരണങ്ങളാല്‍
കാത്തു സുക്ഷിച്ചിടും കാരണം
തേജസ്വിയാം സുര്യന്‍ മാത്രമല്ലോ?

ഭൂമിയേ കാക്കും ഈ പ്രഭ
ഒരു മാത്രയില്ലാതിരുന്നാലോ,
എന്നെന്‍ ഉള്ളം നിനച്ചപ്പോള്‍
ന്തകാരത്താല്‍ നിറഞ്ഞ പ്രകൃതിയും,
ഭയത്താല്‍ നിറഞ്ഞ മിഴികളും,
പ്രാണനട്ട ലതകളും എന്‍ മനകണ്ണില്‍ തെളിഞ്ഞു.

ആയുസ്സിന്‍ നാടിയാം തീജ്വാലയോ,
കാഴ്ചയ്ക്ക് കാരണമാം പ്രകാശമോ,
ദിവസത്തിന്‍ തുടകമാം സുപ്രഭാതമോ,
കാലചക്രത്തെ തെളിയ്കും സാരഥിയോ,
അസാധ്യമല്ലോ ഇതിന്‍ കര്‍ത്തവ്യം
എന്തെന്നു വിഭജിച്ച്‌ ചൊല്ലാന്‍.